ജിന്നുമ്മയെ തെളിവെടുപ്പിനെത്തിച്ചു…പ്രവാസി വ്യവസായിയുടെ കൊലപാതകത്തിൽ രോഷാകുലരായി…..
കാസർകോട് പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. തെളിവെടുപ്പിന് എത്തിച്ചതോടെ നാട്ടുകാർ രോഷാകുലരാവുകയായിരുന്നു. നാട്ടുകാർ പ്രതികളെ കയ്യേറ്റം ചെയ്യാനുള്ള ശ്രമം നടത്തി. പൊലീസ് ജീപ്പിലായതിനാൽ പ്രതിയ്ക്ക് മർദനമേറ്റില്ല. നാട്ടുകാരും വീട്ടുകാരുമുൾപ്പെടെ നിരവധി പേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ പ്രതിഷേധവുമായി എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. അബ്ദുൽ ഗഫൂറിനെ കൊലപ്പെടുത്തിയ മുറിക്കകത്ത് നിലവിൽ തെളിവെടുപ്പ് നടന്നുവരികയാണ്. വൻ പൊലീസ് സന്നാഹത്തോടെയാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്.