അച്ഛന്‍ ഓടിച്ച കാറിനടിയില്‍പ്പെട്ടു.. രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം… സംഭവം…

അച്ഛൻറെ കാറിടിച്ച് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം.ഇന്ന് വൈകിട്ടാണ് ദാരുണ സംഭവം ഉണ്ടായത്.കാസർഗോഡ് മുള്ളേരിയ സ്വദേശികളായ ഹരിദാസ് ശ്രീവിദ്യ ദമ്പതികളുടെ മകൾ ഹൃദ്യനന്ദയാണ് മരിച്ചത്. വൈകിട്ട് ഹരിദാസ് കാറുമായി പുറത്തിറങ്ങിയപ്പോഴാണ് അപകടം. വീടിലെ സമീപത്തെ ഇറക്കത്തിൽ കാർ കേടായി നിന്നു. ഇത് കണ്ടാണ് ഭാര്യയും മക്കളും പുറത്തേക്കു വന്നത്. കാർ തള്ളി നീക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി കാറിനടിയിൽ പെടുകയായിരുന്നു.

കുട്ടിയെ ഉടൻ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ സഹോദരിക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ട്.

Related Articles

Back to top button