കാസര്‍കോട് സിപിഐഎമ്മിന് പുതിയ നേതൃത്വം…
സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം രാജഗോപാലന്‍ എംഎല്‍എയെ തിരഞ്ഞെടുത്തു. സിപിഐഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള കാസര്‍കോട് ജില്ലാ സമ്മേളനമാണ് രാജഗോപാലനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ജില്ലാ കമ്മിറ്റിയില്‍ ഒന്‍പത് പേര്‍ പുതിയതായി ഇടംപിടിച്ചപ്പോള്‍ മുന്‍ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ ഏഴ് പേരെ ഒഴിവാക്കി.