കെ രാധാകൃഷ്ണൻ എംപിയെ ചോദ്യം ചെയ്യാൻ ഈ ഡി…നടപടി…
കെ രാധാകൃഷ്ണൻ എംപിയെ ചോദ്യം ചെയ്യാൻ ഈ ഡി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലാണ് ഈ ഡിയുടെ നീക്കം. ഇന്ന് ഹാജരാകാൻ മൂന്നുദിവസം മുമ്പ് എംപിയ്ക്ക് സമൻസ് നൽകിയിരുന്നു. എന്നാൽ അദ്ദേഹം ഇത് കൈപ്പറ്റിയിരുന്നില്ല. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ സിപിഎം നേതാക്കളുടെ പേര് ഉയർന്നു വന്ന സാഹചര്യത്തിലാണ് ഇപ്പോൾ കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യാൻ ഈഡി വിളിപ്പിച്ചിരിക്കുന്നത്.