കരൂർ ദുരന്തം….വിജയ്ക്ക് നേരെ യുവാവ് ചെരുപ്പെറിയുന്ന ദൃശ്യങ്ങൾ പുറത്ത്…..

കരൂർ അപകടത്തിന് മുൻപ് ടിവികെ അധ്യക്ഷൻ വിജയ്‌യ്ക്ക് നേരെ ചെരുപ്പെറിയുന്ന ആളുടെ ദൃശ്യങ്ങൾ പുറത്ത് . വിജയ്ക്ക് പിന്നിൽ നിന്നാണ് ഇയാൾ ചെരുപ്പെറിയുന്നത്. പരിപാടിയിൽ ആസൂത്രിതമായി ചെരുപ്പേറുണ്ടായി എന്നാണ് ടിവികെയുടെ പരാതി.ഡിഎംകെ പ്രവർത്തകരാണ് ചെരുപ്പേറ് നടത്തിയതെന്നാണ് ടിവികെയുടെ ആരോപണം. സെന്തിൽ ബാലാജിയെ വിമർശിച്ചപ്പോഴാണ് ചെരുപ്പേറ് ഉണ്ടായത്. നാളെ കോടതി വിഷയം പരിഗണിക്കാനിരിക്കെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.
വിജയ്‌യുടെ തലയുടെ സമീപത്തുകൂടിയൊണ് ചെരുപ്പ് പോകുന്നത്. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ അത് തട്ടിമാറ്റാൻ ശ്രമികുന്നതും ദൃശ്യങ്ങളിൽ കാണാം. ചെരുപ്പെറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു യുവാവാണ് ചെറുപ്പെറിയുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അതിനിടെ കരൂർ ദുരന്തത്തിൽ സിബിഐ അന്വഷണം വേണമെന്ന ആവശ്യത്തിൽ ടിവികെയിൽ ഭിന്നത. ജനറൽ സെക്രട്ടറിമാരായ എൻ ആനന്ദിനും, ആദവ് അർജുനയ്ക്കുമിടയിലാണ് ഭിന്നതയുള്ളത്.



