കരുനാഗപ്പള്ളി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ

കരുനാഗപ്പള്ളി- കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നവേഷൻ സ്റ്റാറ്റെജിക് കൗൺസിലും സമഗ്ര ശിക്ഷ കേരളവും ചേർന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തിയ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം – ശാസ്ത്രപഥം ( YIP-8.0) പ്രോഗ്രാമിൽ കരുനാഗപ്പള്ളി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥികളായ വസുദേവ് .ജെ.തിലക്, ഭാഗ്യ.ജി, ദിയ ഹാജറ എന്നിവർ സംസ്ഥാന തല ജേതാക്കളായി. കുട്ടികളിലെ ഗവേഷണ തൽപരത, നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് വൈ.ഐ.പിയുടെ പ്രധാന ലക്ഷ്യങ്ങൾ.

മണ്ണിടിച്ചിൽ പോലെയുള്ള പ്രകൃതി ദുരന്തങ്ങളിൽ മണ്ണിനടിയിൽ പെട്ടു പോകുന്ന ആൾക്കാരെ അതിവേഗം കണ്ടെത്തുന്നതിനും മറ്റും ഉതകുന്ന ‘അർജ്ജുന എന്ന റോബോട്ടിനെ വികസിപ്പിക്കുന്നതിനുള്ള ആശയമാണ് കുട്ടികൾക്ക് സംസ്ഥാനതലത്തിൽ അംഗീകാരം നേടിക്കൊടുത്തത്. വിജയികൾക്ക് ജില്ലാതലത്തിൽ ഗ്രാൻഡ് ആയി 25,000 രൂപയും സംസ്ഥാനതലത്തിൽ 50,000 രൂപയും ലഭിക്കും. വിജയികൾ ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരത്ത് വച്ച് നടന്ന സി എം- വൈ .ഐ. പി .മീറ്റ് -2026 ൽ പങ്കെടുക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ എന്നിവരുടെ മുൻപാകെ ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. തുടർന്ന് കെ.എൻ ബാലഗോപാലിൻ്റെ കയ്യിൽ നിന്നും സർട്ടിഫിക്കറ്റ് കൈപ്പറ്റും. കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് വൈ.ഐ.പി കോർഡിനേറ്റർ റീജ.എൽ, മെൻ്റർമാരായ ബെൽസി മാത്യു, വി.എൽ.കണ്ണൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button