കളിച്ചുകൊണ്ടിരിക്കെ പൂജയ്ക്കായി വച്ചിരുന്ന ഉണങ്ങിയ ചെമ്പരത്തിപ്പൂവ് വിഴുങ്ങി; ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കർണാടകയിലെ മൈസൂരുവിന് സമീപമുള്ള ഹുൻസൂരിൽ കളിക്കുന്നതിനിടെ ഉണങ്ങിയ ചെമ്പരത്തിപ്പൂവ് വിഴുങ്ങി ആറുമാസം പ്രായമുള്ള ആൺകുഞ്ഞ് ശ്വാസംമുട്ടി മരിച്ചു. വീടിന്റെ ഉമ്മറത്ത് പൂജയ്ക്കായി വച്ചിരുന്നതാണ് പൂക്കൾ.

മൂത്ത സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കെ, പൂവിന്റെ ഒരു ഭാഗം കുഞ്ഞ് വിഴുങ്ങുകയായിരുന്നു. സഹോദരൻ അത് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും, ഇതിനിടെ പൂവ് തൊണ്ടയ്ക്കുള്ളിൽ കുടുങ്ങി.

ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻതന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച്, പൂവ് ശ്വാസനാളത്തിൽ കുടുങ്ങിയതാണ് മരണകാരണം.

Related Articles

Back to top button