‘ആരാണ് ഇവിടെ എസ് പി? എന്താണ് നിങ്ങള്‍ ചെയ്യുന്നത്’.. ഉന്നത പൊലീസ് ഉദ്യോഗസ്ഥന് നേരെ കൈയ്യോങ്ങി മുഖ്യമന്ത്രി…

റാലിയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് നേരെ കൈയ്യോങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെലഗാവിയിലെ റാലിയ്ക്കിടെയാണ് സംഭവം.എസ് പിയെ പൊതുവേദിയില്‍ വിളിച്ചു വരുത്തി ശാസിച്ച് കയ്യോങ്ങുകയായിരുന്നു മുഖ്യമന്ത്രി. ദ്വാരക എസ്പി നാരായണ ബരമണിക്ക് നേരെയായിരുന്നു സിദ്ധരാമയ്യയുടെ നടപടി.

ആരാണ് എസ് പി ? ഇവിടെ വരൂ, എന്താണ് നിങ്ങള്‍ ചെയ്യുന്നത് എന്നാണ് സദ്ധരാമയ്യ വേദിയില്‍ വച്ച് ചോദിക്കുന്നത്. അടിക്കാനോങ്ങുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. ബിജെപിയുടെ വനിതാ പ്രവര്‍ത്തകരാണ് റാലിയ്ക്കിടെ തടസം സൃഷ്ടിച്ചത് എന്നാണ് വിവരം. ഇവര്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു. പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചു. ഇതിനുശേഷമാണ് പൊലീസ് എത്തി പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.എസ് പിയെ ശകാരിക്കുന്നതിനിടെ മറ്റ് നേതാക്കള്‍ സിദ്ധരാമയ്യയെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ മുഖ്യമന്ത്രി വീണ്ടും പ്രകോപിതനാവുകയായിരുന്നു. സംഭവം വിവാദമായതോടെ സിദ്ധരാമയ്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചുകൊണ്ട് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Back to top button