‘അവനുവേണ്ടി വാങ്ങിയ സ്ഥലത്തിപ്പോൾ അവന്റെ സ്മാരകം, ഒരച്ഛനും ഈ ഗതി വരരുത്’.. മകന്റെ ശവകുടീരത്തിനരികിൽ നിന്നുള്ള അച്ഛന്റെ കണ്ണ് നനയിക്കുന്ന വീഡിയോ…
അപകടത്തിൽ മരിച്ച 21കാരന്റെ മൃതദേഹം അടക്കിയ സ്ഥലത്തുനിന്ന് വിട്ടുമാറാതെഒരു അച്ഛൻ.റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 21 വയസ്സുള്ള ഭൂമിക് ലക്ഷ്മണന്റെ പിതാവ് ബി ടി ലക്ഷ്മണാണ് മകന്റെ ശവകുടീരത്തിനരികിൽ ഏവരെയും കണ്ണീരിലാഴ്ത്തി പൊട്ടിക്കരഞ്ഞത്. ‘എന്റെ മകന് സംഭവിച്ചത് ആർക്കും സംഭവിക്കരുതെന്ന് ലക്ഷ്മണ മൃതദേഹം അടക്കിയ സ്ഥലത്ത് കിടന്നുകൊണ്ട് പറഞ്ഞു. ഞാൻ അവനുവേണ്ടി വാങ്ങിയ സ്ഥലത്താണ് അവന്റെ സ്മാരകം പണിയേണ്ടി വരുന്നത്. എനിക്ക് ഇപ്പോൾ മറ്റെവിടെയും പോകേണ്ട, ഇവിടെ നിൽക്കണമെന്നും’ അദ്ദേഹം പറഞ്ഞു.
18 വർഷത്തെ കാത്തിരിപ്പിന് ശേഷം ആർസിബി ഐപിഎൽ കിരീടം നേടിയപ്പോഴാണ് ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ആയിരങ്ങൾ തടിച്ചുകുടിയത്. തിക്കിലും തിരക്കിലും പെട്ട് അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഭൂമിക് ഉൾപ്പെടെ 11 പേർക്കാണ് ജീവൻ നഷ്ടമായത്.