കാര്യവട്ടം ഗവ. കോളേജിൽ റാഗിംഗ്… 7 പേർക്കെതിരെ പരാതി…
Karivattam Govt. Ragging in college... Complaint against 7 people...
തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്റ് കോളേജിൽ റാഗിംങ് നടന്നതായി കണ്ടെത്തൽ. ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസാണ് പ്രിൻസിപ്പലിനും കഴക്കൂട്ടം പോലീസിലും പരാതി നൽകിയിരുന്നത്. തുടർന്ന് അന്വേഷണം നടത്തിയ ആൻ്റി -റാഗിംങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ ഏഴ് പേർക്കെതിരെയാണ് പരാതി. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിംഗ് നടന്നതായി കണ്ടെത്തിയത്.