മുസ്ലീംലീഗുമായി ചേര്‍ന്ന് മുഹമ്മദ് റിയാസ് വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നു..’ഒരാഴ്ച്ച കാത്തിരിക്കും..തീരുമാനമില്ലെങ്കിൽ എൽഡിഎഫ് വിടുമെന്ന് കാരാട്ട് റസാഖ്…

പിവി അന്‍വറുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുമെന്ന് സിപിഎം സഹയാത്രികനും മുന്‍ എംഎല്‍എയുമായ കാരാട്ട് റസാഖ്. താന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളും മുസ്ലി ലീഗുമായും ചേര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ് അട്ടിമറിക്കുയാണെന്നും കരാട്ട് റസാഖ് ആരോപിച്ചു. തന്റെ പരാതികളെല്ലാം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. പത്ത് ദിവസം കാത്തിരിക്കും. എന്നിട്ടും മറുപടിയില്ലെങ്കില്‍ മറ്റ് വഴികള്‍ തേടേണ്ടിവരുമെന്നും റസാഖ് മുന്നറിയിപ്പ് നല്‍കി.

മന്ത്രി മുഹമ്മദ് റിയാസ് തന്റെ വികസന പ്രവർത്തങ്ങളെ അട്ടിമറിച്ചു എന്ന ഗുരുതര ആരോപണമാണ് കാരാട്ട് റസാക്ക് മുഖ്യമായും മുന്നോട്ടുവെക്കുന്നത്. തന്റെ പല വലിയ പദ്ധതികളും മുഹമ്മദ് റിയാസ് പാർട്ടി കമ്മിറ്റികളുടെ അറിവോടെയും, ലീഗിനൊപ്പം ചേർന്നും അട്ടിമറിച്ചു. മന്ത്രി എന്ന നിലയിൽ മുഹമ്മദ് റിയാസിന്റെ നിലപാടുകളോട് യോജിക്കാൻ കഴിയില്ല. ഈ വിഷയത്തിൽ നിരവധി പരാതികളാണ് പാർട്ടിക്ക് നൽകിയത്. എന്നാൽ ഒന്നിനും മറുപടി ലഭിച്ചില്ല. പാർട്ടി പരിഹരിച്ചില്ലെങ്കിൽ ഇടതുപക്ഷവുമായുള്ള ബന്ധം ഉപേക്ഷിക്കേണ്ടി വരുമെന്നും മറുപടി പോലും നൽകാൻ കഴിയാത്ത സാഹചര്യത്തിലേക്ക് പാർട്ടി പോകരുതെന്നും കാരാട്ട് റസാഖ് മുന്നറിയിപ്പ് നൽകി. മുഹമ്മദ് റിയാസിന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ പാർട്ടിക്ക് കഴിയാത്തത് റിയാസ് പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നതു കൊണ്ടാവാമെന്നും റസാഖ് ആരോപിച്ചു.

Related Articles

Back to top button