നിമിഷപ്രിയ വിഷയത്തിൽ കാന്തപുരത്തിൻ്റെ ഇടപെടല്‍ ഈശ്വരീയമായ കര്‍മ്മമാണ് അംഗീകരിക്കണം…പി എസ് ശ്രീധരൻ പിള്ള

കൊച്ചി: നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിക്കുന്നതിനായി ഇടപെടല്‍ നടത്തിയ സമസ്ത എ പി വിഭാഗം നേതാവ് കാന്തപുരം അബൂബക്കർ മുസലിയാരുടെ ഇടപെടലിനെ പ്രശംസിച്ച് ബിജെപി നേതാവും ഗോവ മുന്‍ ഗവര്‍ണറുമായ പി എസ് ശ്രീധരന്‍ പിള്ള. കാന്തപുരത്തിന്റേത് ഈശ്വരീയമായ കര്‍മ്മമാണെന്നും അതിനെ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും വേണമെന്നും ശ്രീധരന്‍ പിള്ള .

‘കാന്തപുരവുമായുള്ള സഹകരണത്തിന്റെ പേരില്‍ ചെളിവാരി എറിയലിന് വിധേയനായ ആളാണ് ഞാന്‍. നീതി ബോധത്തില്‍ മാത്രമെ മുന്നോട്ട് പോകൂ. അദ്ദേഹവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. നിമിഷ പ്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടക്കുമ്പോഴും അദ്ദേഹത്തിന്റെ സെക്രട്ടറി എന്നെ വിളിച്ചിരുന്നു. കാന്തപുരം ചെയ്ത് നല്ല പ്രവൃത്തിയാണ്. ഈശ്വരീയമായ കര്‍മ്മമാണ് അദ്ദേഹം ചെയ്തത്. അതിനെ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും വേണം’, എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

Related Articles

Back to top button