യുവതിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി.. യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവ്….

കായലോട് പറമ്പായിയില്‍ ആള്‍ക്കൂട്ടവിചാരണയേത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പോലീസിനു മുന്നില്‍ ഹാജരായി. പിണറായി പോലീസ് സ്‌റ്റേഷനിലാണ് യുവാവ് ഹാജരായത്. ശനിയാഴ്ച പുലര്‍ച്ചെയാണ് മയ്യില്‍ സ്വദേശി റഹീസ് പിണറായി പോലീസ് സ്‌റ്റേഷനിലെത്തിയത്. ഇയാളുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും.

അതേസമയം റസീനയുടെ ആത്മഹത്യയില്‍ ആണ്‍ സുഹൃത്തിനെതിരെ ഗുരുതര പരാതിയുമായി യുവതിയുടെ മാതാവ് രംഗത്തെത്തിയിരുന്നു.വിവാഹ വാഗ്ദാനം നല്‍കി റസീനയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.കേസില്‍ നിരപരാധികളെ അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് പിണറായി പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് എസ്ഡിപിഐ മാര്‍ച്ച് നടത്തും.

Related Articles

Back to top button