വിദ്യാർത്ഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചു.. സർവകലാശാല അധ്യാപകൻ അറസ്റ്റിൽ..
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ അധ്യാപകൻ കെ കെ കുഞ്ഞഹമ്മദി(59)നെയാണ് ധർമ്മടം പൊലീസ് അറസ്റ്റ് ചെയ്തത്. കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയാണ് കുറ്റ്യാടി സ്വദേശിയായ കുഞ്ഞഹമ്മദ്. 2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗവേഷക വിദ്യാർത്ഥിനിയെ ചേംബറിലും തലശ്ശേരിയിലെ ലോഡ്ജിലും എത്തിച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. അധ്യാപകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.