കര്‍ണാടകയില്‍ മലയാളിയെ കഴുത്തറുത്ത് കൊന്നനിലയിൽ.. മൃതദേഹം കണ്ടെത്തിയത് തോട്ടത്തോട് ചേർന്ന…

കര്‍ണാടകയില്‍ മലയാളി യുവാവിനെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി . കണ്ണൂർ ചിറക്കൽ സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. ബി ഷെട്ടിഗിരിയിലെ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള 32 ഏക്കർ തോട്ടത്തിലെ വീട്ടിലാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ ഇയാളെ കണ്ടെത്തിയത്. ഗോണിക്കുപ്പ പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.

കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്‌കരന്റെ മകനാണ് കൊല്ലപ്പെട്ട പ്രദീപ്. അവിവാഹിതനാണ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.പ്രദീപിന് കർണ്ണാടകയില്‍ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വില്‍പ്പന നടത്താനുളള ശ്രമം നടന്നുവരികയായിരുന്നു. അതിനിടെയാണ് കൊലപാതകം. വര്‍ഷങ്ങളായി വീരാജ്‌പേട്ട കേന്ദ്രീകരിച്ച് കൃഷിയുമായി ബന്ധപ്പെട്ട് അവിടെ ജീവിക്കുന്നയാളാണ് പ്രദീപ്.സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണോ കൊലപാതകത്തിനു പിന്നിലെന്ന് പൊലീസിന് സംശയമുണ്ട്.

Related Articles

Back to top button