മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള മാറ്റത്തിൽ കെകെ ശൈലജക്ക് അതൃപ്തിയെന്ന് സൂചന,എംവി ഗോവിന്ദന് പകരം ഭാര്യ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ എതിർപ്പ്

കണ്ണൂരിലെ സിപിഎം സ്ഥാനാർത്ഥിപ്പട്ടികയിൽ അതൃപ്തിയും എതിർപ്പും..മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള മാറ്റത്തിൽ കെ കെ ശൈലജ തൃപ്തയല്ല.എം വി ഗോവിന്ദന് പകരം ഭാര്യ പികെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ എതിർപ്പുണ്ട്.സമൂഹമാധ്യമങ്ങളിൽ തീരുമാനത്തിനെതിരെ വിമർശനം ഉയരുകയാണ്
2006 ശൈലജ ജയിച്ചു കയറിയ സീറ്റാണ് പേരാവൂരെങ്കിലും കോൺഗ്രസിന്റെ ഉറച്ച സീറ്റ് എന്ന് കരുതപ്പെടുന്ന മണ്ഡലമാണ് പേരാവൂർ. കഴിഞ്ഞതവണ വൻഭൂരിപക്ഷം നേടിയ മട്ടന്നൂരിൽ ഇത്തവണ വ്യവസ്ഥ പറഞ്ഞു ശൈലജയുടെ പേര് ജില്ലാ സെക്രട്ടറിയേറ്റ് വെട്ടി മാറ്റിയിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം ഇത് വിവാദമാകും എന്ന് ഭയന്ന് ശൈലജയുടെ പേര് പരിഗണിക്കാൻ ജില്ലാ സെക്രട്ടറിഏറ്റിനോട് നിർദ്ദേശിക്കുകയായിരുന്നു. ശൈലജക്ക് ഉറച്ച മണ്ഡലം നൽകുന്നതിന് പകരം കെപിസിസി പ്രസിഡണ്ട് മത്സരിക്കുന്ന പേരാവൂരിൽ മത്സരിക്കട്ടെ എന്നാണ് ഒടുക്കം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയ്ക്ക് നൽകിയതാകട്ടെ പാർട്ടി കോട്ടയായ തളിപ്പറമ്പും. തന്നോട് വിവേചനം കാണിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ പരാതിപ്പെട്ട ശൈലജയെ ജില്ലാ സെക്രട്ടറിയേറ്റ് നിയോഗിക്കുന്നത് കടുത്ത പരീക്ഷണത്തിനാണ്



