കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഒണിയൻ പ്രേമൻ വധക്കേസ്.. പ്രതികളായ മുഴുവൻ ബിജെപി പ്രവർത്തകരെയും വെറുതെ വിട്ട് കോടതി….
കണ്ണൂരിലെ സിപിഎം പ്രവർത്തകനായിരുന്ന ഒണിയൻ പ്രേമൻ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് കോടതി. പ്രതികളായ മുഴുവൻ ബിജെപി പ്രവർത്തകരെയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിടുകയായിരുന്നു. കണ്ണൂരിലെ സിപിഎം പ്രവർത്തകനായിരുന്ന ഒണിയൻ പ്രേമൻ കൊല്ലപ്പെട്ട കേസിലാണ് നടപടി. 2015ലാണ് ചിറ്റാരിപ്പറമ്പ് വച്ചാണ് പ്രേമനെ ഒരു സംഘം വെട്ടിയത്.