‘അനീഷ് കര്‍ത്തവ്യം ഫലപ്രഥമായി നിര്‍വഹിച്ചിരുന്നു’.. ജീവനൊടുക്കാൻ കാരണം ജോലി സമ്മര്‍ദ്ദമല്ല…

പയ്യന്നൂരില്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ പരിപാടിക്ക് ചുമതലപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) അനീഷ് ജോര്‍ജ് ജീവനൊടുക്കിയത് ജോലി സമ്മര്‍ദ്ദം മൂലമാണെന്ന ആക്ഷേപം തള്ളി ജില്ലാ കലക്ടര്‍. അനീഷിന്റെ മരണ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അനീഷ് തന്റെ ജോലി കൃത്യമായി ചെയതിട്ടുണ്ടെന്നും അരുണ്‍ കെ വിജയന്‍ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

1065 എന്യൂമറേഷന്‍ ഫോമുകള്‍ ആണ് അനീഷിന് നല്‍കിയത്. ഇനി 50 എണ്ണം മാത്രമാണ് വിതരണം ചെയ്യാന്‍ ബാക്കിയുണ്ടായിരുന്നത്. കണക്കുകള്‍ പ്രകാരം 22.54 ശതമാനമാണ് ശേഷിക്കുന്നത്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഈ കണക്ക് പ്രവര്‍ത്തനം തൃപ്തികരമാണെന്നതിന്റെ തെളിവാണ്. ഏതെങ്കിലും തരത്തില്‍ സമ്മര്‍ദം ഉണ്ടാകാന്‍ സാധ്യതിയില്ല. രാവിലെ വിവരങ്ങള്‍ തേടിയ സൂപ്പര്‍ വൈസറോടും സഹായം ആവശ്യമില്ലെന്ന് ബിഎല്‍ഒ അറിയിച്ചിരുന്നതായും ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button