കണ്ണൂർ കാൽടെക്സിലെ എസി ബസ് ഷെൽട്ടറിന്റെ ​ഗ്ലാസ് തകർന്ന നിലയിൽ…

കണ്ണൂർ കാൽടെക്സ് ജങ്ഷനിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്ത എസി ഹൈടെക് ബസ് സ്റ്റോപ്പിൻ്റെ മുൻവശത്തെ ​ഗ്ലാസ് തകർന്ന നിലയിൽ. ഇന്ന് രാവിലെയാണ് ഈ കാര്യം ശ്രദ്ധയിൽപ്പെടുന്നത്. മുൻവശത്തെ ​ഗ്ലാസാണ് തകർന്നത്. ഇതോടെ പൂർണമായി ശീതികരിച്ച ബസ് ഷെൽട്ടറിൻ്റെ പ്രവർത്തനം അവതാളത്തിലായി. ആരെങ്കിലും കല്ലെടുത്ത് എറിഞ്ഞു തകർത്തതാണോയെന്ന സംശയം പൊലീസിനുണ്ട്. കണ്ണൂർ ടൗൺ പൊലീസ് സിസിടിവി കാമറ കേന്ദ്രീകരിച്ചു അന്വേഷണം തുടരുന്നു.

40 ലക്ഷം രൂപ ചെലവിൽ കൂൾ വെൽ എന്ന സ്വകാര്യ കമ്പനിയാണ് കണ്ണൂർ കോർപറേഷൻ വിട്ടു കൊടുത്ത സ്ഥലത്ത് സോളാറിൽ പ്രവർത്തിക്കുന്ന എസി ബസ് ഷെൽട്ടർ സ്ഥാപിച്ചത്. സോളാറിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ ഹൈബ്രിഡ് ബസ് ഷെൽട്ടറാണിത്. ഷെൽട്ടറിനുള്ളിലെ കാമറകൾ പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പുറത്ത് വന്നപ്പോഴാണ് പുറം ലോകമറിയുന്നത്.

Related Articles

Back to top button