നവീൻ ബാബുവിന് വിട നൽകാൻ നാട്..കലക്ടറേറ്റിൽ പൊതുദർശനം ആരംഭിച്ചു..സംസ്‌കാരം ഇന്ന്…
അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് വിടനൽകാൻ ജന്മനാട്.പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വിലാപയാത്രയായി കലക്ടറേറ്റിലെത്തിച്ചു.11.30 വരെയാണ് കലക്ടറേറ്റിലെ പൊതുദർശനം. അതിനുശേഷം വിലാപയാത്രയായി മലയാലപ്പുഴയിലെ വീട്ടിലെത്തിക്കും.വീട്ടിലെ പൊതുദർശനത്തിനുശേഷം ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംസ്കാരം.
പൊതുവേദിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റില്‍ നിന്ന് പരസ്യ അധിക്ഷേപം ഏറ്റുവാങ്ങി മണിക്കൂറുകള്‍ക്കകമാണ് നവീൻ ബാബു ജീവനൊടുക്കിയത്.സ്ഥലംമാറ്റത്തിന്റെ തലേന്ന് കണ്ണൂരിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ വച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്.