സംവിധായകൻ ഗുരുപ്രസാദ് ആത്മഹത്യ ചെയ്ത നിലയിൽ..മൃതദേഹം കണ്ടെത്തിയത് ദിവസങ്ങൾക്കുശേഷം…
സിനിമാ സംവിധായകൻ ഗുരുപ്രസാദിനെ (52) മരിച്ചനിലയിൽ കണ്ടെത്തി.ബെംഗളൂരുവിലെ മദനായകനഹള്ളിയിലെ അപ്പാർട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം അഴുകിയനിലയിൽ ആയിരുന്നു. സീലിങ് ഫാനിൽ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം. മാത, എഡ്ഡെലു മഞ്ജുനാഥ,ഡയറക്ടേഴ്സ് സ്പെഷൽ തുടങ്ങിയവയാണ് പ്രധാനപ്പെട്ട സിനിമകൾ. അഡേമ എന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് മരണം.അപ്പാർട്മെന്റിൽനിന്ന് അസഹനീയമായ ഗന്ധം വരുന്നുവെന്ന അയൽക്കാരുടെ പരാതിയിലാണ് പൊലീസ് സ്ഥലത്തെത്തുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.ദിവസങ്ങൾക്കുമുൻപ് ഗുരുപ്രസാദ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ അനുമാനം. കടക്കെണിയിലായിരുന്നുവെന്നും പറയുന്നു.