ട്യൂഷൻ സെന്ററിലേക്കെന്ന് പറഞ്ഞ് 3 പേരും വീട്ടിൽ നിന്നിറങ്ങി.. പിന്നെ കാണാനില്ല.. ഒടുവിൽ…

ട്യൂഷന്‍ സെന്ററിലേക്കെന്ന് പറഞ്ഞ് പോയ മൂന്ന് കുട്ടികള്‍ വീട്ടില്‍ തിരികെയെത്തിയിട്ടില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിൽ കുട്ടികളെ ഒടുവിൽ കണ്ടെത്തി. കാണാതായ മൂന്ന് കുട്ടികളെയും വെറും മൂന്ന് മണിക്കൂറുകള്‍ക്കകം കണ്ടെത്തി.ജില്ലാ സ്‌ക്വാഡ്, കോഴിക്കോട്, പാലക്കാട് റെയില്‍വേ പൊലീസ് എന്നിവരുടെ സഹായത്തോടെ കല്‍പ്പറ്റ പൊലീസാണ് കുട്ടികളെ പാലക്കാട് നിന്ന് കണ്ടെത്തിയത്. കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കിയ ശേഷം വയനാട്ടിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി മൂവരെയും മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു.

കൽപ്പറ്റയിലെ ട്യൂഷന്‍ സെന്ററിലേക്കാണെന്ന് പറഞ്ഞാണത്രേ കുട്ടികള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും കൂട്ടികള്‍ വീട്ടിലെത്താതെ വന്നതോടെ പ്രാദേശികമായി അന്വേഷണം നടത്തുകയും ഫലമില്ലാതെ വന്നപ്പോള്‍ പൊലീസിനെ സമീപ്പിക്കുകയുമായിരുന്നു കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍.

Related Articles

Back to top button