ചുരത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ അപ്രത്യക്ഷമായി. ഒടുവിൽ..
താമരശ്ശേരി ചുരത്തില്‍ അപ്രത്യക്ഷമായ ഡ്രോണിനെ മണിക്കൂര്‍ നീണ്ട കഠിനശ്രമങ്ങള്‍ക്കൊടുവില്‍ കണ്ടെത്തി ഉടമസ്ഥന് തിരികെ എല്‍പ്പിച്ച് കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍. ചുരത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പേരാമ്പ്ര സ്വദേശി അജുല്‍ കൃഷ്ണന് ഡ്രോണ്‍ നിയന്ത്രിക്കാനാകാതെ പോകുകയും നഷ്ടപ്പെടുകയുമായിരുന്നു. സ്വന്തം നിലക്ക് ഏറെ നേരം പരിശ്രമച്ചെങ്കിലും ഡ്രോണ്‍ കുടുങ്ങി കിടക്കുന്ന സ്‌പോട്ട് കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് അജുല്‍ കൃഷ്ണ കല്‍പ്പറ്റ അഗ്‌നിരക്ഷാ നിലയത്തില്‍ വിളിച്ചറിയിച്ചത്. രാവിലെ 11.30ന് വിവരം ലഭിച്ചതോടെ നിലയത്തില്‍ നിന്നും ഒരു ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു. ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് വ്യൂ പോയിന്റിന് മുകള്‍ ഭാഗത്ത് 70 മീറ്ററോളം ഉയരത്തില്‍ കുടുങ്ങിയ ഡ്രോണ്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്