കളമശ്ശേരി പോളിടെക്നിക് ലഹരി കേസ്; ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച 2 ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ…
കളമശ്ശേരി പോളിടെക്നിക് ലഹരികേസിൽ 2 ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച രണ്ട് ഇതരസംസ്ഥാനക്കാരാണ് അറസ്റ്റിലായത്. സൊഹൈൽ ഷേഖ്, എഹിന്ത മണ്ഡൽ എന്നിവരാണ് പിടിയിലായത്. ഇവരാണ് കഞ്ചാവ് എത്തിച്ചതെന്ന് നേരത്തെ പിടിയിലായ പൂർവ വിദ്യാർത്ഥികൾ മൊഴി നൽകിയിരുന്നു.