കളമശേരി സ്ഫോടന കേസ്: വിചാരണ തുടങ്ങാനിരിക്കെ സാക്ഷിക്ക് ഭീഷണി..
യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ കളമശേരിയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ സാക്ഷി പറഞ്ഞ വ്യക്തിക്കെതിരെ ഭീഷണി. മലേഷ്യയിൽ നിന്നാണ് ഫോൺ കോളായി ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ കൊച്ചി കളമശേരി പൊലീസ് കേസെടുത്തു. യഹോവ സാക്ഷികൾ വിശ്വാസി സമൂഹത്തിൽ പെട്ട ശ്രീകുമാർ എന്ന വ്യക്തിക്ക് നേരെയാണ് ഭീഷണി. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ഭീഷണി സന്ദേശമെത്തിയത്. സാക്ഷി പറയരുതെന്നാണ് ശ്രീകുമാറിന് ലഭിച്ച ഫോൺ കോളിൽ ആവശ്യപ്പെട്ടത്. 2023 ഒക്ടോബർ മാസത്തിൽ നടന്ന സ്ഫോടനത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്