ആകെപ്പാടെ ഉരുണ്ടുപരന്ന് ഇരിക്കുന്ന ഒരുത്തി; സ്നേഹക്കെതിരെ രൂക്ഷവിമർശനവുമായി കലാമണ്ഡലം സത്യഭാമ

നടി സ്‌നേഹ ശ്രീകുമാറിനെതിരെ രൂക്ഷവിമർശനവുമായി കലാമണ്ഡലം സത്യഭാമ രംഗത്ത്. മുൻപ് നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനുമായി ബന്ധപ്പെട്ട് സത്യഭാമ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ സ്‌നേഹ പ്രതികരിച്ചിരുന്നു. ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ചും സത്യഭാമയെ വിമര്‍ശിച്ചുമായിരുന്നു സ്‌നേഹയുടെ പ്രതികരണം. ഇതിനുള്ള മറുപടിയാണ് സത്യഭാമയുടെ പുതിയ ഫെയ്സ്ബുക്ക് വീഡിയോ. വ്യക്തിപരമായ അധിക്ഷേപവും ബോഡി ഷെയ്മിങ്ങും ഉൾപ്പെടെ നടത്തിയാണ് സ്നേഹക്കെതിരെ സത്യഭാമ പ്രതികരിച്ചിരിക്കുന്നത്. ഇതിനെതിരെയുള്ള വിമർശനങ്ങളും ശക്തമാണ്.

‘മറിമായ’ത്തിലാണ് എന്നെ വിഷമിപ്പിച്ച, എനിക്കെതിരെ പോസ്റ്റിട്ട ഒരുത്തി ഉള്ളത്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അവളെ അറിയാം, ആകെപ്പാടെ ഉരുണ്ടുപരന്ന് ഇരിക്കുന്ന ഒരുത്തി. കലാമണ്ഡലത്തില്‍ ഓട്ടന്‍തുള്ളല്‍ പഠിച്ച ഒരുത്തി.. ഇവള്‍ എന്തു തുള്ളല്‍ ആണ് പഠിച്ചതെന്ന് പോലും എനിക്കറിഞ്ഞുകൂടാ. അവള്‍ എന്നെ വിശേഷിപ്പിച്ചത് ‘ഈ സ്ത്രീ’ എന്നാണ്. അവര്‍ പറഞ്ഞതെല്ലാം എന്റെ ഫോണില്‍ സേവ് ചെയ്തു വച്ചിട്ടുണ്ട്. എനിക്കിങ്ങനെ ഒരു അവസരം ലഭിക്കുമെന്ന് നീ വിചാരിച്ചില്ല. ഇന്റര്‍വ്യൂവില്‍ ഡാന്‍സിന് കിട്ടാഞ്ഞിട്ടല്ലേ നീ ഓട്ടന്‍തുള്ളല്‍ എടുത്തത്. ഓട്ടന്‍തുള്ളല്‍ ആണോ തുള്ളുന്നത്. നീ പഠിച്ച തൊഴില്‍ ആദ്യം കൈകാര്യം ചെയ്യ്.  സത്യഭാമ പറയുന്നു.

നീ ജനിക്കുന്നതിനു മുമ്പ് ചായം തേച്ച് ഫീല്‍ഡില്‍ ഇറങ്ങിയതാണ് ഞാന്‍. നീയൊന്ന് കളിച്ചു കാണിക്ക്. കഞ്ഞി കുടിച്ച് ജീവിക്കാന്‍ വേണ്ടിയല്ലേ അഭിനയിക്കാന്‍ പോയത്. നീ വലിയ ആര്‍ട്ടിസ്റ്റ് ആണെന്നാണോ വിചാരം. അന്തസ് ആയിട്ടാണ് ഞാന്‍ കലാമണ്ഡലത്തില്‍ നിന്ന് പഠിച്ചിറങ്ങിയത്. നിന്റെ നാട്ടില്‍ ഒരു പരിപാടിക്ക് എന്നെ വിളിക്ക്, ഞാന്‍ വന്നു കളിക്കാം. എന്നെ വിമര്‍ശിച്ച് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം നിനക്ക് കിട്ടി. നിന്റെ ഭര്‍ത്താവ് പീഡനക്കേസില്‍ പ്രതിയായി, ശരിയാണോ? അതൊക്കെ നീ മറന്നോ? ഞങ്ങള്‍ അതൊക്കെ മറക്കുമെന്ന് നീ വിചാരിച്ചു. അതിനാണ് ദൈവം എന്ന ശക്തിയുള്ളത്. ഒരാളെ അറിയാതെ വെറുതെ പറയരുത്”, തുടങ്ങി അതിരൂക്ഷമായ ഭാഷയിലാണ് സ്‌നേഹക്കെതിരെ സത്യഭാമ അധിക്ഷേപ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതേത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് സത്യഭാമയെ വിമർശിച്ച് രംഗത്തുവരുന്നത്.

Back to top button