മരണക്കെണി…കാലടി സർവകലാശാലയിൽ ലിഫ്റ്റിനായി പണിത ഭാഗം തുറന്നിട്ട നിലയിൽ…

kaladi university

 കാലടി സർവകലാശാലയിൽ മരണക്കെണിയൊരുക്കി അധികൃതരുടെ അനാസ്ഥ. സർവകലാശാലയുടെ അക്കാഡമിക് ബ്ലോക്കിൽ മൂന്നാം നിലയിൽ ലിഫ്റ്റിനായി പണിത ഭാഗം തുറന്നു കിടക്കുകയാണ്. നിരവധി വിദ്യാർത്ഥികളും അധ്യാപകരും സ്ഥിരമായി ഉപയോഗിക്കുന്ന വഴിയിലാണ് ലിഫ്റ്റ്. ലിഫ്റ്റ് സ്ഥാപിക്കാനായി പുതുതായി പണിത ഭാഗം രണ്ട് കസേരകൾ ഉപയോഗിച്ചാണ് മറച്ചിരിക്കുന്നത്. രണ്ടാം നിലയിൽ ബെഞ്ച് ഉപയോഗിച്ചാണ് അപകടക്കെണി മറച്ചിരിക്കുന്നത്. നിരവധി വിദ്യാർത്ഥികളും അധ്യാപകരും കടന്നുപോകുന്ന ഭാഗത്താണ് ഈ അപകടക്കെണിയുള്ളത്.

Related Articles

Back to top button