കോടതിയിലേക്ക് കൊണ്ടു പോകുന്ന പ്രതികൾ തിരികെ എത്തുമ്പോൾ കൈൽ കരുതുന്നത്…അന്വേഷണം ഊർജ്ജിതമാക്കി..
കാക്കനാട് ജില്ലാ ജയിലിൽ നിരന്തരമായി ലഹരിയെത്തുന്നതായി വിവരം. ലഹരി കൈമാറുന്ന സംഘത്തിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുന്ന പ്രതികൾവഴി ജയിലിലേക്ക് ലഹരി എത്തുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം റിമാൻഡ് പ്രതിയുടെ പക്കൽ നിന്നും ഹാഷിഷ് ഓയിൽ പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തിരുന്നു
മോഷണക്കേസിലെ പ്രതിയിൽ നിന്ന് 9.12 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലും ബീഡികളുമാണ് കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തിരികെ ജയിലിൽ എത്തിച്ചപ്പോഴാണ് ഇയാളിൽ നിന്ന് ലഹരി കണ്ടെത്തിയത്. പോക്കറ്റ് ഘടിപ്പിച്ച കൈലി മുണ്ടിൽ ചെറിയ രണ്ട് പ്ലാസ്റ്റിക് ഡപ്പികളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ജയിലിലേക്ക് തിരിച്ചു കയറുന്നതിനിടെ നടത്തിയ പരിശോധനയിലാണ് ഇയാളിൽനിന്ന് ലഹരി പിടിച്ചെടുത്തത്.