ഇന്ത്യ- ചൈന ധാരണ.. കൈലാസ മാനസസരോവർ യാത്ര വീണ്ടും ആരംഭിക്കുന്നു…
5 വർഷമായി മുടങ്ങിക്കിടക്കുന്ന കൈലാസ- മാനസ സരോവർ യാത്ര പുനരാരംഭിക്കുന്നു. വിഷയത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയിലെത്തി. ഇരു രാജ്യങ്ങളും തമ്മിൽ സെക്രട്ടറി തലത്തിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. യാത്രയുമായി ബന്ധപ്പെട്ട് നിലവിലുള്ള കരാറുകൾ അനുസരിച്ചുള്ള രീതികൾ ചർച്ചയിൽ പ്രധാന വിഷയമായി.
ഈ വേനൽ കാലത്തു തന്നെ യാത്ര പുനരാരംഭിക്കും. ഇന്ത്യ- ചൈന നയതന്ത്ര ബന്ധത്തിന്റെ 75ാം വർഷത്തിലാണ് യാത്ര പുനരാരംഭിക്കുന്നത്.വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ ചൈനീസ് സന്ദർശനത്തിലാണ് കൈലാസ യാത്രയുടെ കാര്യത്തിൽ തീരുമാനമുണ്ടായത്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി മിസ്രി കൂടിക്കാഴ്ച നടത്തിയിരുന്നു.