കഠിനംകുളം കൊലപാതകം.. കൊലപാതകിയെ തിരിച്ചറിഞ്ഞു.. കൊലക്ക് കാരണമായത്….
തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തിക്കൊന്ന കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. എറണാകുളം ചെല്ലാനം സ്വദേശി ജോൺസൺ ഔസേപ്പ് ആണ് കൃത്യം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. കുടുംബത്തെ ഉപേക്ഷിച്ച് ആതിര കൂടെ വരണം എന്ന ആവശ്യം നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. കൊല നടത്താനായി തക്കംപാത്ത് പ്രതി പെരുമാതുറയിലെ ലോഡ്ജിൽ ഒരാഴ്ച താമസിച്ചതായും പോലീസ് കണ്ടെത്തി.
ഫിസിയോ തെറാപ്പിസ്റ്റായ പ്രതിക്ക് എറണാകുളത്തും കൊല്ലത്തും സുഹൃത്തുക്കളുണ്ട്. പ്രതി തന്നെ കൊണ്ടുവന്ന കത്തികൊണ്ടാണ് ആതിരയെ കുത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം സുഹൃത്തുമായുള്ള ബന്ധം ഭർത്താവും വീട്ടുകാരും അറിഞ്ഞ ശേഷം ആതിര ഈ ബന്ധത്തിൽ നിന്നും പിന്നോട്ടുപോയിരുന്നു. ആതിരയെ കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടമ്മയുടെ സ്കൂട്ടറുമെടുത്താണ് സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടത്.