കടകംപള്ളിയെ അയ്യപ്പന്‍റെ പുലി പിടിക്കും….ശരത് ചന്ദ്ര പ്രസാദ്

കഴക്കൂട്ടത്തെ സിപിഎം സ്ഥാനാര്‍ത്ഥിയും മുന്‍ ദേവസ്വം മന്ത്രിയുമായ കടകം പള്ളി സുരേന്ദ്രനെ അയ്യപ്പന്‍റെ പുലി പിടിക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശരത് ചന്ദ്ര പ്രസാദ് പറഞ്ഞു.കഴക്കൂട്ടം സ്വർണ്ണക്കൊള്ളയുടെ കേന്ദ്ര ബിന്ദുവാണെന്ന് ശരത് ചന്ദ്ര പ്രസാദ് പറഞ്ഞു.കഴക്കൂട്ടത് മത്സരം udf ഉം bjp യും തമ്മിലാണ്.കഴക്കൂട്ടത് പുലി ഇറങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല കൊടിമര പുനപ്രതിഷ്ഠയിൽ ക്രമക്കേടെന്ന ആരോപണത്തിൽ യുഡിഎഫ് ഭരണസമിതിയക്കെതിരെ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതിഇന്നലെ അവസാനിപ്പിച്ചിരുന്നു. കൊടിമര നിർമ്മാണത്തിൽ അഴിമതി നടന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി.



