അമ്മയ്ക്ക് മുന്നിലിട്ട് മകനെ വീടുകയറി ആക്രമിച്ച് കാപ്പാ കേസ് പ്രതികൾ

കൊല്ലം കൊട്ടാരക്കര കോട്ടാത്തലയിൽ വീട് കയറി ആക്രമണം. കോട്ടാത്തല സ്വദേശി അരുൺജിത്തിനെയാണ് ആക്രമിച്ചത്. നിരവധി കേസുകളിൽ പ്രതികളായ ബിപിൻ, വിഷ്ണു എന്നിവർ അടക്കം 3 പേരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ അരുൺ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കാപ്പാ പ്രതിയായ ബിപിനെ കസ്റ്റഡിയിൽ എടുത്തു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് വിശദമാക്കുന്നത്. വീഡിയോ എടുക്കുന്നുണ്ടെന്ന് പരിസരത്തുള്ളവർ പറയുമ്പോഴും പ്രതികൾ ആക്രമണം തുടരുകയായിരുന്നു

Related Articles

Back to top button