ആലപ്പുഴ സിപിഎം ഏരിയ സമ്മേളനത്തില്‍ പങ്കെടുത്ത് കാപ്പ കേസ് പ്രതി… നോക്കുകുത്തിയായി പോലീസ്…

കാപ്പ ചുമത്തി ആറുമാസത്തേക്ക് നാടുകടത്തിയ പ്രതി സിപിഎം ഏരിയ സമ്മേളനത്തില്‍. ആലപ്പുഴ ചാരുംമൂട്ടിലെ ഏരിയ സമ്മേളനത്തിലാണ് കാപ്പ കേസ് പ്രതി മുഹമ്മദ് ആഷിക് പങ്കെടുത്തത്. പൊലീസിനെ ആക്രമിച്ച കേസിലും ആഷിക് പ്രതിയാണ്. 

അതിനിടെ കരുനാഗപ്പള്ളിയില്‍ സിപിഎം നേതൃത്വത്തിനെതിരെ പരസ്യപ്രതിഷേധവുമായി ഒരുവിഭാഗം. ‘സേവ് സിപിഎം’ എന്നപേരില്‍ സംഘടിച്ച് ഏരിയാ കമ്മിറ്റി ഓഫിസിലേക്ക് പ്രകടനം നടത്തി. ‘കൊള്ളക്കാരില്‍നിന്ന് രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായാണ് പ്രവര്‍ത്തകര്‍ പ്ര‌തിഷേധ പ്രകടനത്തില്‍ അണിചേര്‍ന്നത്. തമ്മിലടിയും കയ്യാങ്കളി മൂലം കരുനാഗപ്പള്ളിയിലെ  ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കാനായിരുന്നില്ല. 

Related Articles

Back to top button