അടിമയെപ്പോലെ കോൺഗ്രസിൽ തുടരണ്ട ബിജെപിയിലേക്ക് സ്വാഗതം..കെ മുരളീധരനെ ക്ഷണിച്ച് സുരേന്ദ്രൻ…

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആട്ടും തുപ്പുമേറ്റ് മുരളീധരന്‍ എന്തിനാണ് അടിമയെപ്പോലെ കോണ്‍ഗ്രസില്‍ തുടരുന്നത്.കെ മുരളീധരനോട് സഹതാപമേയുള്ളുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സ്വന്തം അമ്മയെ അവഹേളിച്ചവര്‍ക്ക് വേണ്ടി മുരളീധരന് വോട്ട് പിടിക്കേണ്ടി വരുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് യുഡിഎഫ് ഡീലുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന ചെങ്കല്‍ ഖനനത്തിലും യുഡിഎഫ് എല്‍ഡിഎഫ് ഡീലുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന്‍ മാറ്റി പറഞ്ഞത് കൊണ്ട് ഡീല്‍ ഇല്ലാതാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ ചോദ്യം ചെയ്യാത്തതെന്താണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button