‘അത് നടപ്പില്ല മോനേ സജി ചെറിയാനേ’, പരിഹസിച്ച് കെ സുരേന്ദ്രൻ…

നായർ, ഈഴവ സമുദായങ്ങളുടെ കുത്തക ഏതെങ്കിലും പ്രത്യേക സംഘടനകൾക്കല്ലെന്ന് ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമുദായ സംഘടനകൾ പറയുന്നതിനപ്പുറം ചിന്തിക്കാൻ ഇന്ന് ജനങ്ങൾക്ക് അറിയാമെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കുള്ള മറുപടിയായി സുരേന്ദ്രൻ പറഞ്ഞു. ഭൂരിപക്ഷ സമുദായങ്ങൾ ഒന്നിക്കുന്നത് കാണുമ്പോൾ മുന്നണികൾക്ക് അങ്കലാപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദു വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന സജി ചെറിയാൻ്റെ മോഹം നടപ്പിലാകില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു. 2 ഹിന്ദു വോട്ട് കിട്ടാനാണ് സജി ചെറിയാന്റെ പരിശ്രമം. എന്നാൽ ‘അത് നടപ്പില്ല മോനേ സജി ചെറിയാനേ’ എന്നും സുരേന്ദ്രൻ പരിഹസിച്ചു.



