സന്ദീപിനെതിരെ തിരക്കിട്ട് നടപടിയില്ല..എവിടെ വരെ പോകുമെന്ന് നോക്കാമെന്ന് കെ സുരേന്ദ്രൻ…

സന്ദീപ് വാര്യരുടെ പ്രതികരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.സന്ദീപിനെതിരെ തിരക്കിട്ട് നടപടിയുണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.ഒരോരുത്തര്‍ക്കും എവിടെവരെ പോകാന്‍ സാധിക്കും, എവിടെ വരെ പോകും എന്ന് നോക്കട്ടെ. കാത്തിരുന്നു കാണാമെന്നും സുരേന്ദ്രൻ പറഞ്ഞു. സന്ദീപിന്‍റെ പ്രതികരണങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിലെ മരണകാര്യങ്ങൾ വരെ രാഷ്ട്രീയത്തിനായി സന്ദീപ് വാര്യര്‍ ഉപയോഗിക്കുകയാണെന്നും കെ സുരേന്ദ്രൻ തുറന്നടിച്ചു.തെരഞ്ഞെടുപ്പ് വരെ നടപടി എടുക്കേണ്ടതില്ലെന്നു സംസ്ഥാന നേതൃത്വം അറിയിച്ചു. ബിജെപി സംസ്ഥാന നേതൃത്വം ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം. സന്ദീപിനെതിരെ നടപടി വേണമെന്ന് യോഗത്തിൽ ആവശ്യമുയര്‍ന്നു. എൽ ഡി എഫ് സ്ഥാനാർഥിയെ മഹത്വവൽക്കരിച്ചത് അംഗീകരിക്കാൻ ആവില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാര്‍ഹമാണെന്നും ഒരാഴ്ച അധികം സമയം കിട്ടുന്നത് ബിജെപിക്ക് ഗുണകരമാകുമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഒരാഴ്ച കൂടുതല്‍ സമയം കിട്ടുന്നതുകൊണ്ട് അത് വളരെ സഹായകരമാകും. കൃഷ്ണകുമാറിന്റെ പ്രചാരണരീതി നേരിട്ട് വീട്ടുകളിലെത്തി വോട്ടര്‍മാരെ കാണുകയാണ്. അതിന് കൂടുതല്‍ സമയം കിട്ടും തേവരുടെ അനുഗ്രഹം ബിജെപിക്കുണ്ട് എന്നും സുരേന്ദ്രൻ പറഞ്ഞു.

Related Articles

Back to top button