എക്കാലവും കെ സുധാകരൻ അടിയുറച്ച കോൺഗ്രസുകാരൻ…കെ സി വേണുഗോപാൽ…

മുൻ കെപിസിസി പ്രസിഡന്‍റും കണ്ണൂർ എംപിയുമായ കെ സുധാകരൻ ദില്ലിയിലെത്തി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും നേരിൽ കണ്ട് മടങ്ങിയതിന് പിന്നാലെ വൈകാരിക സാമൂഹ്യമാധ്യമ കുറിപ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. കെ സുധാകരനെ ബന്ധപ്പെടുത്തി വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന അനാരോഗ്യ ചർച്ചകൾക്കുള്ള മറുപടിയാണ് ഈ കൂടിക്കാഴ്ചയെന്നും എക്കാലവും കെ സുധാകരൻ അടിയുറച്ച കോൺഗ്രസുകാരനാണന്നും പാർട്ടിയോടുള്ള അചഞ്ചലമായ കൂറും വിശ്വാസ്യതയും ആർക്കും ചോദ്യം ചെയ്യാവുന്നതിന് അപ്പുറമാണന്നും കെ സി വേണുഗോപാൽ ഫേസ്ബുക്ക് പേജിൽ കുറിച്ചു.



