കോൺഗ്രസിൽ കല്ലുകടി….കെ സുധാകരൻ നിലപാട് മാറ്റുമോ…

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ മത്സരിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് മുൻ കെപിസിസി പ്രസിഡൻ്റും നിലവിലെ എംപിയുമായ കെ. സുധാകരൻ. താൻ മത്സരിക്കുന്നത് കണ്ണൂർ ജില്ലയിൽ ഉടനീളം യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിൻ്റെ പ്രധാന വാദം. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന നയത്തിൽ ഇളവ് വേണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. സുധാകരൻ്റെ നിലപാടിനെ അനുകൂലിച്ച് കണ്ണൂരിൽ അനുയായികൾ പോസ്റ്ററുകൾ പതിപ്പിക്കുകയും സോഷ്യൽ മീഡിയയിൽ വൈകാരികമായ പ്രതികരണങ്ങൾ ഉയർത്തുകയും ചെയ്തതോടെ വിഷയം കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്.

Related Articles

Back to top button