‘കണ്ണൂരില്‍ ഞാന്‍ മത്സരിച്ചാല്‍ പാര്‍ട്ടിക്ക് എന്താണ് ദോഷമെന്ന് കെ സുധാകരന്‍…

താന്‍ കണ്ണൂരില്‍ തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് കെ സുധാകരന്‍ എംപി. താന്‍ മത്സരിച്ചാല്‍ പാര്‍ട്ടിക്ക് എന്താണ് ദോഷമെന്നും കെ സുധാകരന്‍ ചോദിച്ചു. ഓരോ സഹപ്രവര്‍ത്തകരും മത്സരിക്കണമെന്ന് ആവശ്യപ്പെടുകയാണ്. അങ്ങനെയൊരു നാട്ടില്‍ എന്തിന്റെ പേരിലാണ് ഈ തര്‍ക്കമെന്നും കെ സുധാകരന്‍ പറഞ്ഞു.
”മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടേ. അതോരുത്തരുടേയും അവകാശമല്ലേ? ഞാന്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന് നേരത്തേ പറഞ്ഞില്ലേ. ഞാന്‍ കണ്ണൂര് മത്സരിക്കും. കണ്ണൂര് മത്സരിക്കും. എത്ര തവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതിനുള്ള ഒരു ചര്‍ച്ചയ്ക്ക് വേദിയൊരുക്കും. ആ വേദിയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് നമ്മളൊരു തീരുമാനമെടുക്കും. ഞാന്‍ മത്സരിച്ചാല്‍ പാര്‍ട്ടിക്കെന്താ ദോഷം. നിഷേധിക്കാന്‍ സാധ്യതയില്ലെന്നാണ് ഞങ്ങളുടെയൊക്കെയുള്ള വിശ്വാസം. അതൊരു എം പിയുടെ മൗലികാവകാശമാണ്. ഓരോ സഹപ്രവര്‍ത്തകരും മത്സരിക്കണമെന്ന് ആവശ്യപ്പെടുകയാണ്. അങ്ങനത്തൊരു നാട്ടില്‍ എന്തിന്റെ പേരിലാണ് ഈ തര്‍ക്കം”, കെ സുധാകരന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പും താന്‍ തന്നെയാണ് എഴുതിയതെന്നാണ് കെ സുധാകരന്‍ പറഞ്ഞത്.



