ഉടന്‍ ഹാജരാകില്ല.. നടക്കുന്നത് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ബിജെപി നീക്കം…
കരുവന്നൂര്‍ കേസില്‍ ഹാജരാകാനുള്ള ഇഡി നോട്ടീസിന് മറുപടി നല്‍കി സിപിഎം നേതാവ് കെ രാധാകൃഷ്ണന്‍ എംപി .ഇ.ഡിയുടെ നോട്ടീസിന് പിന്നില്‍ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ബിജെപി നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു.ഇ.ഡിയെ ഭയപ്പെടേണ്ട കാര്യമില്ല, ഏതന്വേഷണവും നേരിടാം.ദേശീയതലത്തിൽ തന്നെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ബിജെപി യുടെ ശ്രമമാണ് നടക്കുന്നത്.ഡൽഹിയിൽ നിന്നും ഇന്നലെയാണ് എത്തിയത്.വൈകുന്നേരമാണ് നോട്ടീസ് വന്ന കാര്യം അറിയുന്നത്.
ഇന്നലെ ഹാജരാകണം എന്നായിരുന്നു നോട്ടീസില്‍ ഉണ്ടായിരുന്നത്. .മറുപടി നൽകിയിട്ടുണ്ട്.പാർലമെൻറ് കഴിയുന്നതുവരെ ഹാജരാകാൻ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി കത്ത് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.ബാങ്ക് അക്കൗണ്ട്, ഭൂമി സംബന്ധമായ കാര്യങ്ങൾ, ആസ്തി തുടങ്ങിയ ഡോക്യുമെന്‍റുകൾ ഹാജരാക്കാനാണ് നോട്ടീസിൽ ഉള്ളത്.ഏത് കേസാണെന്ന് നോട്ടീസിൽ പറയുന്നില്ല
എതിരാളികളെ എങ്ങനെ അമർച്ച ചെയ്യാൻ കഴിയും എന്നാണ് ഇ.ഡി നോക്കുന്നത്.