തിരുവനന്തപുരത്ത് എൽഡിഎഫിനെ സഹായിക്കാൻ കെ.മുരളീധരൻ ശ്രമിക്കുന്നു…കെ.സുരേന്ദ്രൻ…
തിരുവനന്തപുരത്ത് എൽഡിഎഫിനെ സഹായിക്കാനാണ് കെ.മുരളീധരൻ ശ്രമിക്കുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി ജയിക്കാതിരിക്കാനാണ് യുഡിഎഫ് ഇപ്പോൾ കാണിക്കുന്ന ഉത്സാഹമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പലയിടത്തും എൽഡിഎഫ്- യുഡിഎഫ് സഖ്യങ്ങളുണ്ട്. യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും രഹസ്യ സഖ്യത്തിലാണ്. പാലക്കാടും പന്തളവും നില നിർത്തി കൂടുതൽ നഗരസഭകൾ എൻഡിഎ പിടിച്ചെടുക്കും. തിരുവനന്തപുരത്ത് ബഹുഭൂരിപക്ഷം സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. കോഴിക്കോട് അന്തിമരൂപമായി കഴിഞ്ഞുവെന്നും സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.




