കള്ളപ്പണ ആരോപണത്തില്‍ കെ മുരളീധരൻ്റെ വെളിപ്പെടുത്തൽ…
പാലക്കാട്ടെ പാതിരാ റെയ്ഡില്‍ കോണ്‍ഗ്രസിനെതിരെ ഉയരുന്ന കള്ളപ്പണ ആരോപണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. പെട്ടിക്കുള്ളിൽ പണം ആണെന്ന് ആര് പറഞ്ഞെന്ന് കെ മുരളീധരൻ ചോദിക്കുന്നു. കോൺഗ്രസിനോട് സിപിഎം സ്വീകരിക്കുന്ന പുതിയ നയത്തിന്റെ പ്രവർത്തന ഉദ്ഘാടനമാണ് നടന്നത്. സിപിഎമ്മിനും ബിജെപിക്കും ഒരേ സ്വരം, ഒരേ നിറം, ഒരേ താളം. തൃശൂർ ഡീൽ വീണ്ടും പാലക്കാട് ആവർത്തിക്കുകയാണെന്നും കെ മുരളീധരൻ ആരോപിച്ചു.
കൊടകര കുഴൽപ്പണ കേസ് മറയ്ക്കാൻ ബിജെപിയെ സിപിഎം സഹായിക്കുകയാണ്. ബിജെപിയോട് മൃദു സമീപനമാണ് സ്വീകരിക്കുന്നത്. ബിജെപിയുടെയും സിപിഎമ്മിന്‍റെയും മുഖ്യശത്രു കോൺഗ്രസാണ്. തിരക്കഥ തുടക്കത്തിൽ തന്നെ പൊളിഞ്ഞു. സ്ത്രീകളുടെ മുറിയിൽ വനിത പൊലീസ് ഇല്ലാതെ പൊലീസ് കയറിയത് ഗുരുതരമായ കാര്യമാണ്. ഇലക്ഷൻ കഴിഞ്ഞാലും നിയമപോരാട്ടം നടത്തുമെന്നും കെ മുരളീധരൻ പറഞ്ഞു.