പുകഞ്ഞ കൊള്ളി പുറത്ത്.. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുരളീധരൻ…

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കെ മുരളീധരൻ.പുകഞ്ഞ കൊള്ളി പുറത്ത്.ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി.എം എൽ എ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണം.അത് പാർട്ടിയല്ല തീരുമാറിക്കേണ്ടത്.പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാം.നിലപാട് കെപിസിസി പ്രസിഡൻ്റിനെ അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള പൊക്കില്‍ കൊടി ബന്ധം അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുലിന്റെ കാര്യത്തിൽ പാർട്ടി ഒരു തീരുമാനം വേഗത്തിൽ കൈക്കൊള്ളുമെന്നും കെ മുരളീധരൻ പറഞ്ഞു. തെറ്റുതിരുത്തി തിരിച്ചുവരാനുള്ള മാർഗമാണ് കോൺഗ്രസ് അനുവർത്തിച്ച് വരുന്നതെങ്കിലും രാഹുലിന്റെ കാര്യത്തിൽ അതിന് ഇനി സാധ്യതയില്ല. ഈ സാഹചര്യത്തിൽ ഉചിതമായ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു.




