സന്ദീപ് വാര്യരുടെ വരവ് അറിഞ്ഞത് ടിവിയിലൂടെ…താൻ അറിയപ്പെടുന്ന കോൺഗ്രസുകാരൻ അല്ലല്ലോ എന്ന് കെ മുരളീധരൻ…

തിരുവനന്തപുരം: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ വീണ്ടു മുനവെച്ച വാക്കുകളുമായി കെ മുരളീധരന്‍. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേയ്ക്ക് വന്നില്ലായിരുന്നെങ്കിലും പാലക്കാട് തങ്ങള്‍ ജയിക്കുമെന്നും അദ്ദേഹത്തിന്റെ വരവിനെ എതിര്‍ത്തത് രണ്ട് കാരണങ്ങള്‍ കൊണ്ടെന്നും മുരളീധരന്‍ പറഞ്ഞു. താന്‍ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനൊന്നും അല്ലെന്നും ഒരു എളിയ പാര്‍ട്ടി പ്രവര്‍ത്തകന്‍ ആണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.
സന്ദീപ് വാര്യരുടെ വരവ് ടിവിയിലൂടെയാണ് അറിഞ്ഞതെന്നും സുരേഷ് ഗോപിയോ രാജീവ് ചന്ദ്രശേഖരനോ ജോര്‍ജ് കുര്യനോ കോണ്‍ഗ്രസിലേയ്ക്ക് വന്നാലും താന്‍ സ്വാഗതം ചെയ്യുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ‘ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്ന് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേയ്ക്ക് പോകുന്നത് ജനാധിപത്യത്തില്‍ പതിവുള്ളതാണ്. അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. നാളെ ഇനി സുരേഷ് ഗോപിയോ രാജീവ് ചന്ദ്രശേഖരനോ ജോര്‍ജ് കുര്യനോ കോണ്‍ഗ്രസിലേയ്ക്ക് വന്നാലും ഞാന്‍ സ്വാഗതം ചെയ്യും. ബി.ജെ.പിയില്‍ നിന്ന് ചില കൗണ്‍സിലര്‍മാര്‍ വരുന്നുവെന്ന് വാര്‍ത്തയുണ്ട്. അതിനെയും ഞാന്‍ സ്വാഗതം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button