എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യനീക്കം പാളാന്‍ മുഖ്യ കാരണം ആരെണെന്ന് തുറന്ന് പറഞ്ഞ് കെ മുരളീധരന്‍….

തിരുവനന്തപുരം: എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യനീക്കം പാളാനുള്ള മുഖ്യകാരണം ചര്‍ച്ചയ്ക്ക് തുഷാര്‍ വെള്ളാപ്പള്ളിയെ അയയ്ക്കാനുള്ള തീരുമാനമാകാമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തുഷാര്‍ വെള്ളാപ്പള്ളി എസ്എന്‍ഡിപിയുടെ വൈസ് പ്രസിഡന്റ് മാത്രമല്ല, ബിജെപിയുടെ ഘടകകക്ഷിയായ ബിഡിജെഎസിന്റെ ചെയര്‍മാന്‍ കൂടിയാണ്. ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമാണ്. തുഷാര്‍ വെള്ളാപ്പള്ളി അവിടെ ചെല്ലുമ്പോള്‍ ബിജെപി ലൈനിലേക്ക് പോകുമോ എന്ന സംശയം എന്‍എസ്എസിന് ഉണ്ടായിക്കാണും. സുകുമാരന്‍ നായര്‍ എല്ലാക്കാലത്തും ആന്റി ബിജെപി സ്റ്റാന്‍ഡ് എടുത്തിട്ടുള്ളയാളാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
മുന്നോക്ക സമുദായത്തിന്റെ സംഘടനയായിട്ട് പോലും ബിജെപിയുമായി ഒരു സഹകരണവും ഒരു കാലത്തും സുകുമാരന്‍ നായര്‍ നടത്തിയിട്ടില്ല. മന്നം ജയന്തിക്ക് പോലും ബിജെപി നേതാക്കളെ പങ്കെടുപ്പിക്കാറില്ല. ബിജെപി ലൈനിലേക്ക് പോകുന്നു എന്ന തോന്നലിലാകാം എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തില്‍ നിന്ന് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് പിന്മാറിയതെന്നും കെ മുരളീധരന്‍ പറഞ്ഞു.



