‘ മുഖ്യമന്ത്രിക്ക് ഇടയ്ക്കിടെ ഇഡി നോട്ടീസ് കിട്ടാറുണ്ട്.. തിരഞ്ഞെടുപ്പിൽ ബിജെപി അനുകൂല നിലപാട് എടുപ്പിക്കാനാണിത്’…

മസാല ബോണ്ട് ഇടപാടില്‍ ഇഡി മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുഖ്യമന്ത്രിക്ക് ഇടയ്ക്കിടയ്ക്ക് നോട്ടീസ് കിട്ടാറുണ്ടെന്നും ബിജെപിക്ക് അനുകൂലമായ സ്റ്റാന്‍ഡ് എടുപ്പിക്കാനാണിതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ആര് പൊക്കിയാലും ബി ജെ പി പൊങ്ങില്ല.ഇടയ്ക്കിട പേടിപ്പിക്കും, പിന്നീട് കെട്ടടങ്ങുമെന്നും അദ്ദേഹം പരിഹസിച്ചു.
ഇതൊക്കെ മറച്ചുവയ്ക്കാനാണ് പലരും രാഹുൽ മാങ്കൂട്ടത്തിലുമായി ഇറങ്ങിയിരിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.മുഖ്യമന്ത്രി,മുൻ ധനമന്ത്രി തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവർക്ക് ഇഡി അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിയാണ് കാരണം കാണിക്കൽ നോട്ടീസ് നല്‍കിയത്., മസാല ഇടപാടിൽ ചട്ടങ്ങൾ ലംഘിച്ചു എന്നായിരുന്നു ED യുടെ അന്തിമ റിപ്പോർട്ട്, ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്കാണ് മൂന്നുമാസം മുമ്പ് റിപ്പോർട്ട് നൽകിയത്, തുടർനടപടികളുടെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചത്, നേരിട്ടോ പ്രതിനിധി വഴിയോ അഭിഭാഷകൻ വഴിയോ നിയമപ്രകാരം മറുപടി നൽകാം.



