കേരളത്തിൽ ബിജെപിക്ക് കാര്യമായിട്ട് അക്കൗണ്ട് തുറക്കാൻ കഴിയില്ല, ബജറ്റിനെതിരെ പരിഹാസവുമായി കെ മുരളീധരൻ

കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ബജറ്റിൽ കേരളത്തെ തീർത്തും അവഗണിച്ചുവെന്നും കേരളത്തിലെ ജനങ്ങളോട് ബിജെപി എംപിമാർ മാപ്പ് പറയണമെന്നും കെ മുരളീധരന്‍ പറഞ്ഞു. കേരളം ആവശ്യപ്പെട്ട അതിവേഗ റെയിൽ, എയിംസ്, റബർ കർഷകർക്കുള്ള താങ്ങുവില ആനുകൂല്യങ്ങൾ അടക്കം ഒന്നും തന്നെ കേന്ദ്ര ബജറ്റിൽ ഇല്ലെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. 

ഇങ്ങേയറ്റത്ത് ഇങ്ങനെ ഒരു സംസ്ഥാനം ഉണ്ടെന്നുപോലും കേന്ദ്രത്തിന് അറിയാത്ത അവസ്ഥയാണ്. കേരളത്തിൽ ബിജെപിക്ക് കാര്യമായിട്ട് അക്കൗണ്ട് തുറക്കാൻ കഴിയില്ല എന്ന് മനസിലായി. തുറക്കാൻ പറ്റുന്നത് ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. കേന്ദ്രമന്ത്രിയുടേത് ഒരു സിനിമ ഡയലോഗ് ആയി മാത്രം കണ്ടാൽ മതി. അതിനപ്പുറം അതിനെ കാണേണ്ടതില്ല. കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാർ ഇനി ഇവിടെ വന്ന് വാചക കസർത്ത് നടത്തരുതെന്നും കെ മുരളീധരൻ വിമർശിച്ചു.

Related Articles

Back to top button