തരൂര്‍ വിശ്വ പൗരന്‍.. ഞാൻ വെറുമൊരു സാധാരണ പ്രവര്‍ത്തകന്‍.. കേരളത്തിലെ കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലന്ന് പരിഹസിച്ച് കെ മുരളീധരന്‍….

k muraleedharan against shashi tharoor

കേരളം വ്യവസായ സൗഹൃദമാണെന്ന ശശി തരൂരിന്റെ ലേഖനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ.തരൂര്‍ വിശ്വപൗരനാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ തന്നെ പോലുള്ള സാധാരണ പ്രവര്‍ത്തകന് അഭിപ്രായം പറയാനാകില്ലെന്നും മുരളീധരന്‍ പറഞ്ഞു. തരൂരിന്റെ പ്രസ്താവനയ്ക്ക് ദേശീയ നേതൃത്വം മറുപടി പറയുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമാണ് തരൂരിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയേണ്ടത്. ഞങ്ങളൊക്കെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരാണ്. അദ്ദേഹം ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗവും വിശ്വപൗരനുമാണ്. അങ്ങനെയുള്ളവരുടെ കാര്യത്തില്‍ ഞങ്ങളെ പോലെയുള്ള സാധാരണക്കാര്‍ അഭിപ്രായം പറയുന്നത് ശരിയല്ല. ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം എടുക്കും. തരൂര്‍ പറഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസിന്റെ അഭിപ്രായമല്ല. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഒരു കാരണവശാലും എല്‍ഡിഎഫിന്റെ ഒരു നയങ്ങളെയും അംഗീകരിക്കാനാകില്ല. സര്‍ക്കാരിനെതിരെ ശക്തമായ സമരവുമായി യുഡിഎഫും കോണ്‍ഗ്രസും മുന്നോട്ടുപോകും. കേരളത്തില്‍ ജനവിരുദ്ധ സര്‍ക്കാരിനെ പുറത്താക്കാനാണ് പ്രവര്‍ത്തിക്കുന്നത്’ – എന്നും മുരളീധരന്‍ പറഞ്ഞു.തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു.

Related Articles

Back to top button