കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു; പുതിയ ഭരണസമിതി ചുമതലയേറ്റു

കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ശബരിമല ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. രണ്ട് വർഷമാണ് കെ ജയകുമാറിന്‍റെ കാലാവധി. ദേവസ്വം ബോർഡ് ആസ്ഥാനത്ത് വെച്ചായിരുന്നു സത്യപ്രതിജ്ഞ.

ദേവസ്വം ബോർഡ് പ്രസിഡന്റായി സ്ഥാനമേറ്റുകഴിഞ്ഞാൽ പ്രഥമപരിഗണന ശബരിമല തീർഥാടനത്തിനായിരിക്കുമെന്ന് കഴിഞ്ഞ ദിവസം കെ.ജയകുമാർ പറഞ്ഞു. ശബരിമലയിലെ മാനുവൽ പരിഷ്‍കരണം ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിക്കും. ദൈവവിശ്വാസിയായ താൻ ഇതൊരു ദൈവനിയോഗമായി കൂടി കണക്കാക്കുകയാണെന്നും ​ജയകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭക്തരുടെ ഒരു ചില്ലിക്കാശ് പോലും നഷ്ടമാകാതിരിക്കാനുള്ള നടപടികൾ ഉണ്ടാകും. സുഗമമമായ മണ്ഡലകാല തീർഥാടനത്തിനാണ് മുൻഗണനയെന്നും ജയകുമാർ കൂട്ടിച്ചേര്‍ത്തു

Related Articles

Back to top button