മാധ്യമങ്ങളെ അധിക്ഷേപിച്ച് കെ.ആൻസലൻ എം.എൽ.എ…
മാധ്യമങ്ങളെ അധിക്ഷേപിച്ച് കെ.ആൻസലൻ എം.എൽ.എ . തിരുവനന്തപുരം റവന്യൂ ജില്ല കലോത്സവത്തിലെ വീഴ്ചകളും സംഘാടന പിഴവും ചൂണ്ടിക്കാട്ടിയതാണ് എംഎൽഎയെ ചൊടിപ്പിച്ചത്. മാധ്യമങ്ങൾ കൃമികടികൾ ആണെന്നാണ് എംഎൽഎയുടെ അധിക്ഷേപം. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് എംഎൽഎ മാധ്യമങ്ങൾക്ക് നേരെ അധിക്ഷേപ പ്രസംഗം നടത്തിയത്. കലോത്സവത്തിന്റെ കൊടിമരത്തിൽ വിദ്യാർത്ഥിയെ കയറ്റിയതും മത്സരങ്ങൾ മണിക്കൂറുകളോളം വൈകിയതും വിധി നിർണയത്തിൽ അപാകതകളും വിദ്യാർഥികളെ പ്രതിഷേധങ്ങളും അടക്കംവാർത്ത നൽകിയതാണ് അധിക്ഷേപത്തിന് കാരണം.